News Movies and Music

ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ തിളങ്ങി ബൊഹീമിയന്‍ റാപ്‌സോഡി

91-ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ തിളങ്ങിയത് ബൊഹീമിയന്‍ റാപ്‌സോഡി എന്ന ബ്രിട്ടീഷ് അമേരിക്കന്‍ സിനിമ. മികച്ച നടന്‍ ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങളാണ് ഈ ചിത്രം സ്വന്തമാക്കിയത്. റാമി മാലെക്കും ഒലിവിയ കോള്‍മാനുമാണ് മികച്ച നടനും നടിയും. പീറ്റര്‍ ഫാരിലി സംവിധാനം ചെയ്ത ഗ്രീന്‍ ബുക്കാണ് മികച്ച സിനിമ. ഉത്തര്‍പ്രദേശിലെ ഹാപുരിലെ സ്ത്രീകളുടെ ആര്‍ത്തവ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ പിരിഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ഹ്രസ്വചിത്രം ഹ്രസ്വവിഷയത്തിലുള്ള മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.