News Movies and Music

പ്രതിഭയ്ക്ക് ഒരു സ്മാരകം- പ്രത്യേക ചര്‍ച്ച

ഐവി ശശിക്ക് ഒരു സ്മാരകം വേണം. അത് കോഴിക്കോടിന്റെ മാത്രം ആവശ്യമല്ല. ഐവി ശശി എന്ന മഹാ പ്രതിഭാശാലിയെ ഇഷ്ടപ്പെടുന്ന കേരളത്തിന്റെ ഒന്നാകെയുള്ള ആവശ്യമാണ്. ഈനാടും അങ്ങാടിയും ആരൂഢവും അതിരാത്രവും പോലെയുള്ള ഐവി ശശിക്ക് എക്കാലവും പോന്ന സ്മാരകങ്ങള്‍ തന്നെയാണ് പക്ഷെ അതോടൊപ്പം വരു തലമുറയ്ക്ക് സംവിധായകനെ പരിചയപ്പെടുത്താന്‍ ഉതകുന്ന സ്മാരകം വേണമെന്ന് ആവശ്യപ്പെടുന്നു സുഹൃത്തുക്കള്‍. അത് വരും തലമുറയ്ക്കുള്ള നീതി എന്നതിനൊപ്പം പോയ തലമുറയക്കുള്ള ആദരം കൂടിയാണ്. പങ്കെടുക്കുന്നവര്‍ ഷാജി എന്‍ കരുണ്‍, രഞ്ജിത്ത്, സിബി മലയില്‍, കമല്‍ എന്നിവര്‍. പ്രതിഭയ്ക്ക് ഒരു സ്മാരകം- പ്രത്യേക ചര്‍ച്ച.