'ആറാട്ടി'നെ ഡീ ഗ്രേഡ് ചെയ്യാൻ ശ്രമം നടക്കുന്നുവെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ
ആറാട്ട് സിനിമക്കെതിരെ ആസൂത്രിത നീക്കമെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. സിനിമയെ ഡീ ഗ്രേഡ് ചെയ്യാൻ ശ്രമം നടക്കുന്നു. സിനിമ കാണാത്തവരാണ് ഡീഗ്രേഡിങിന് പിന്നിൽ. ബോധപൂർവമുള്ള സൈബർ ആക്രമണം സിനിമാ വ്യവസായത്തെ തകർക്കുമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.