News Movies and Music

'വാരിയംകുന്നന്‍' സിനിമയുടെ തിരക്കഥാകൃത്ത് റമീസ് പിന്മാറി

കൊച്ചി: വാരിയം കുന്നന്‍ സിനിമയുടെ തിരക്കഥാകൃത്ത് റമീസ് സിനിമയില്‍ നിന്ന് പിന്മാറി. സംവിധായകന്‍ ആഷിഖ് അബു ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റമീസിന്റെ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പില്ല എന്നാണ് ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.