News Movies and Music

ആഘോഷങ്ങള്‍ ഒഴിവാക്കി നടന്‍ മണികണ്ഠന്റെ വിവാഹം; വിവാഹചിലവിന്റെ ഒരു ഭാഗം ദുരിതാശ്വാസ നിധിയിലേക്ക്

കൊച്ചി: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി നടന്‍ മണികണ്ഠന്റെ വിവാഹം നടന്നു. തൃപ്പുണിത്തുറയിലെ വീടിനു സമീപത്തുള്ള ക്ഷേത്രത്തില്‍ തീര്‍ത്തും ലളിതമായാണ് ചടങ്ങ് നടന്നത്. വിവാഹചിലവിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മണികണ്ഠന്‍ സംഭാവന ചെയ്തു. ചടങ്ങിനിടെ എം സ്വരാജ് എംഎല്‍എയ്ക്ക് മണികണ്ഠന്‍ പണം കൈമാറി.