നടിയെ ആക്രമിച്ച കേസ്: കുറ്റം ചുമത്തിയതിനെതിരെ ദിലീപ് ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തിയതിനെതിരെ ദിലീപ് ഹൈക്കോടതിയില്‍. വിചാരണക്കോടതി നടപടി നിയമപരമല്ലെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. തനിക്കും തന്നെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച പള്‍സര്‍ സുനിക്കുമെതിരെ ഒരുമിച്ചു കുറ്റം ചുമത്തി വിചാരണ നടത്താന്‍ കഴിയില്ലെന്നാണ് ദിലീപിന്റെ വാദം.