News Movies and Music

എഎംഎംഎയെ പ്രതികൂട്ടിലാക്കി സംഘടനാ പ്രസിഡന്റിന് നടി ശ്രീദേവികയുടെ തുറന്ന കത്ത്

കൊച്ചി: എഎംഎംഎയെ പ്രതികൂട്ടിലാക്കി സംഘടനാ പ്രസിഡന്റിന് നടി ശ്രീദേവികയുടെ തുറന്ന കത്ത്. സംവിധായകന്റെ മോശം പെരുമാറ്റത്തില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് സിനിമയിലെ അവസരങ്ങള്‍ വെട്ടിക്കുറച്ചെന്നു പരാതി. പ്രതിഫലം നല്‍ക്കാത്തതിനെതിരെ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ പരാതിയില്‍ എഎംഎംഎ നടപടി സ്വീകരിച്ചിട്ടില്ലെന്നും ശ്രീദേവിക. വനിതാ അംഗങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന നിലപാടാണ് നാളിതുവരെ സംഘടന സ്വീകരിച്ചിട്ടുള്ളത് എന്ന എഎംഎംഎ സെക്രട്ടറി സിദ്ധിഖിന്റെയും കെപിഎസി ലളിതയുടെയും പ്രസ്താവനക്കെതിരെ രൂക്ഷ വിര്‍ശനമം ഉന്നയിച്ചാണ് നടി ശ്രീദേവികയുടെ തുറന്ന കത്ത്. 2006-ല്‍ മലയാള സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകന്റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം നടി കത്തില്‍ വ്യക്തമാക്കുന്നു. ഹോട്ടല്‍ മുറിയുടെ വാതിലില്‍ രാത്രിയില്‍ സംവിധായകന്‍ മുട്ടുക പതിവായിരുന്നു. ഇക്കാര്യം അന്ന് ഒപ്പം അഭിനയിച്ച നടനെയും മറ്റും അറിയിച്ചതാണ്. സിനിമയിലെ സീനുകള്‍ വെട്ടികുറച്ചാണ് അന്ന് സംവിധായകന്‍ പ്രതികാരം ചെയ്തത്. തന്റെ കത്ത് പരാതി നല്‍കി നീതി ലഭിക്കാത്തവര്‍ക്കും, പരാതി നല്‍കാന്‍ ആഗ്രഹിക്കുനന്വര്‍ക്കും പ്രചോദനമാകട്ടെ എന്നും വ്യക്തമാക്കുന്നു.