News Movies and Music

ആദായ നികുതി വകുപ്പിനു മുമ്പാകെ തമിഴ്‌നടന്‍ വിജയ് നേരിട്ടു ഹാജരാകാനുള്ള സാധ്യത കുറഞ്ഞു

ചെന്നൈ: ആദായ നികുതി വകുപ്പിനു മുമ്പാകെ തമിഴ്‌നടന്‍ വിജയ് നേരിട്ടു ഹാജരാകാനുള്ള സാധ്യത കുറഞ്ഞു. കൂടുതല്‍ സമയം ആവശ്യപ്പെട്ടു കത്തുനല്‍കിയതിനു പിന്നാലെ വിജയിന്റെ ഓഡിറ്റര്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കി. മൂന്നു ദിവസത്തിനകം ഹാജരാകണമെന്ന് കാണിച്ചു കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദായ നികുതി വകുപ്പ് വിജയ്ക്കു നോട്ടീസ് നല്‍കിയത്.