News Movies and Music

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ വിചാരണ നടപടികളുടെ ഭാഗമായാണ് പ്രതിയായ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരണയുടെ പ്രാരംഭ നടപടികളാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. ആ പ്രാരംഭ ഘട്ടത്തില്‍ തന്നെയാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്. നിലവിലുള്ള കുറ്റങ്ങള്‍ തനിക്കെതിരേ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ദിലീപ് ഇപ്പോള്‍ വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ വനിത ജഡ്ജിയാണ് ഹര്‍ജി പരിഗണിക്കുന്നത്.