News Movies and Music

സെൻസർ ബോർഡിനെതിരെ നടി പാർവതി തിരുവോത്ത്

കൊച്ചി: വർത്തമാനം സിനിമക്കെതിരെ സെൻസർ ബോർഡ്‌ അംഗം പരസ്യമായി പ്രസ്താവന ഇറക്കിയതിന് പിന്നിൽ ഭയപ്പെടുത്തുക എന്ന ലക്ഷ്യമാണെന്ന് നടി പാർവതി തിരുവോത്ത് മാതൃഭൂമി ന്യൂസിനോട്. കലാകാരന്മാരെ ഭയപ്പെടുത്തി ഇഷ്ട്ടമുള്ള രാഷ്ട്രീയം പറയിപ്പിക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് നടപ്പിലാക്കാൻ ശ്രമിച്ചത്. സെൻസർ ബോർഡ്‌ നടപടിക്കെതിരെ മലയാളം സിനിമ മേഖലയിൽ നിന്നും പിന്തുണ ലഭിച്ചിരുന്നില്ലെന്നും കാർഷിക സമരത്തിന് പൂർണ പിന്തുണ നൽകുന്നുവെന്നും നടി പാർവതി വ്യക്തമാക്കി.