News Movies and Music

സംഗീതത്തിലൂടെ ശാരീരിക വൈകല്യങ്ങളെ തോല്‍പിച്ച ഷബീബിന്റെ ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറല്‍

മലപ്പുറം: ശാരീരിക വൈകല്യങ്ങളെ തോല്‍പിച്ച് സ്വന്തം ജീവിതം പാടിയ മലപ്പുറം സ്വദേശി ഷബീബിന്റെ ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. പടിഞ്ഞാറ്റുമുറിക്കാരനായ ഷബീബ് സ്വന്തമായി വരികള്‍ എഴുതി പാടിയാണ് ആല്‍ബത്തില്‍ എത്തുന്നത്. ലോട്ടറി ഓഫീസില്‍ താല്‍ക്കാലിക ജീവനക്കാരനായ ഷബീബിന്റെ കരളുരുകിയുള്ള പ്രാര്‍ഥനയാണ് ഗാനം. പ്രതിസന്ധികളെ അതിജീവിക്കാന്‍ നല്‍കിയ ശക്തിക്ക് ഷബീബ് സ്വന്തം ശബ്ദത്തില്‍ പരമകാരുണികനോട് നന്ദിപറയുകയാണ്.