News Movies and Music

'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി ഇന്ന് കൊച്ചിയില്‍ ചേരും

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി ഇന്ന് കൊച്ചിയില്‍ യോഗം ചേരും. പ്രതിഫലം കുറയ്ക്കണമെന്ന് കാട്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്യും. മുഴുവന്‍ അംഗങ്ങളുടെയും നിലപാട് അറിയാതെ സംഘടനക്ക് ഇക്കാര്യത്തില്‍ നിലവില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല.