മലയാള സിനിമയിൽ വീണ്ടും കോപ്പിയടി വിവാദം
കോട്ടയം: മലയാള സിനിമയിൽ വീണ്ടും കോപ്പിയടി വിവാദം. അഞ്ചാം പാതിര സിനിമയിലെ പ്രസക്ത ഭാഗങ്ങൾ ഹൈഡ്രേഞ്ചിയ എന്ന നോവലിൽ നിന്നും വിദഗ്ധമായി കോപ്പിയടിച്ചുവെന്ന ആരോപണവുമായി എഴുത്തുകാരൻ ലാജോ ജോസ്. അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലാജോ ജോസിന്റെ പ്രതികരണം.