News Movies and Music

ഷംന കാസിമിനെ കൊല്ലുമെന്നും സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും വിവരം

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഘം സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് മൂന്ന് മോഡലുകളെ വഞ്ചിച്ചു. ഒരാളില്‍ നിന്ന് 10,000 രൂപയും മറ്റൊരാളില്‍ നിന്ന് രണ്ടരപ്പവന്‍ മാലയും കൈക്കലാക്കി. ഷംനയോട് ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയാണ്. കൊല്ലുമെന്നും സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കുമെന്നും ഷംനയെ ഭീഷണിപ്പെടുത്തി എന്നും വിവരമുണ്ട്. നിലവില്‍ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണെന്നും നാട്ടിലെത്തിയാലുടന്‍ മൊഴി നല്‍കുമെന്നും ഷംന പ്രതികരിച്ചു.