കോട്ടയത്തിന്റെ ചരിത്രവും വൈവിധ്യവും അവതരിപ്പിച്ച് കോളേജ് വിദ്യാര്‍ഥികളുടെ മ്യൂസിക് ആല്‍ബം
കോട്ടയം: കോട്ടയം ജില്ലയുടെ ചരിത്രവും വൈവിധ്യവും അവതരിപ്പിക്കുന്ന മ്യൂസിക് ആല്‍ബവുമായി കോളേജ് വിദ്യാര്‍ഥികള്‍. കോട്ടയം ബിഷപ്പ് സ്പീച്ചിലി കോളേജിലെ ബിരുദ വിദ്യാര്‍ഥികളാണ് എന്റെ കോട്ടയം എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന് ജയരാജാണ് ആല്‍ബം പ്രകാശനം ചെയ്തത്.