News Movies and Music

ഒരു വര്‍ഷത്തേക്ക് പാര്‍ത്ഥകൊച്ചി വനത്തില്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കരുതെന്ന് നിര്‍ദ്ദേശം

കാസര്‍കോട്: പാര്‍ത്ഥകൊച്ചി സംരക്ഷിത വനമേഖലയില്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ തിരുത്തല്‍ നടപടിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഒരു വര്‍ഷത്തേക്ക് മേഖലയില്‍ യാതൊരുവിധ ചിത്രീകരണത്തിനും അനുമതി നല്‍കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.