News Movies and Music

ദുല്‍ഖറും കല്യാണിയും അനൂപും ഒന്നിക്കുന്ന പ്രത്യേക പരിപാടി - 'താരമല്ല നടന്‍'

മലയാള സിനിമയിലെ പ്രതിഭാധനരായ തലമുറയുടെ പിന്‍തലമുറ ഒരുമിച്ച ചിത്രമെന്ന നിലയ്ക്കാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം വലിയ ശ്രദ്ധപിടിച്ചുപറ്റുന്നത്. കുടുംബ പ്രേക്ഷകരുടെ വലിയ ശ്രദ്ധയും സ്‌നേഹവുമൊക്കെ നേടി കൊണ്ട് മുന്നേറുകയാണ് ചിത്രം. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ സത്യന്‍ അന്തക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ സംവിധാനം. നായികയായി പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണിയും ഒപ്പം മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായകനായി എത്തുന്നു. ഇതിന് പുറമേ സുരേഷ് ഗോപിയും ശോഭനയും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ വിശേഷങ്ങളുമായി ദുല്‍ഖറും കല്യാണിയും അനൂപും ചേരുന്നു. പ്രത്യേക പരിപാടി 'താരമല്ല നടന്‍'.