പതിവ് കരോള്‍ സംഘങ്ങള്‍ ഇല്ലാതെ ഇത്തവണ ക്രിസ്മസ് ആഘോഷം
കോട്ടയം: തിരുപിറവിയുടെ സന്ദേശം മാലോകരെ അറിയിക്കുന്നതാണ് കരോളുകള്‍. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇത്തവണ പള്ളികളുടേയും ക്ലബ്ബുകളുടേയും നേതൃത്വത്തിലുള്ള കരോള്‍ സംഘങ്ങള്‍ ഇല്ല. എന്നാലും പതിവ് തെറ്റിക്കാതെ ചുരുക്കം ചിലയിടങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കരോളുകള്‍ നടന്നു.