News Movies and Music

ഓണ്‍ലൈന്‍ സൈറ്റുകള്‍ക്കെതിരെ സിനിമ സംഘടനകള്‍

കൊച്ചി: ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്ന വെബ്‌സൈറ്റുകള്‍ സിനിമയ്ക്ക് റേറ്റിംഗ് നല്‍കുന്നതിനെതിരെ കര്‍ശന നിലപാടുമായി സിനിമ സംഘടനകള്‍. പണം വാങ്ങി റേറ്റിംഗ് നല്‍കുന്ന രീതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഫെഫ്ക്കയും നിര്‍മാതാക്കളും കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. സിനിമ മേഖലയിലെ തൊഴിലാളികള്‍ക്ക് 20 ശതമാനം വേതന വര്‍ധനവിനും യോഗത്തില്‍ ധാരണയായി.