News Movies and Music

ഐഎഫ്എഫ്കെ നാലിടത്ത് നടത്തുന്നത് മേളയുടെ അംഗീകാരത്തെ ബാധിക്കില്ല: ബീനാ പോൾ

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള നാലിടത്ത് നടത്തുന്നത് മേളയുടെ അംഗീകാരത്തെ ബാധിക്കില്ലെന്ന ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീനാ പോൾ. ഫിയാഫിന്റെ അനുമതിയോടെയാണ് മൂന്ന് പതിപ്പായി നടത്തുന്നത്. ഐഎഫ്എഫ്കെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയാണെന്ന്‌ ഫിയാഫ് നിർദേശിച്ചിട്ടുണ്ട്. സിനിമ നിർമ്മാതാക്കളുമായി ചർച്ച ചെയ്ത് നാലിടത്ത് നടത്താൻ ഫിയാഫ് രേഖാമൂലം അനുമതി നൽകിയിട്ടുണ്ട് നാലിടത്തും ഒരേ സിനിമകളാണ് പ്രദർശിപ്പിക്കുന്നതെന്നും ബിനാ പോൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.