News Movies and Music

രണ്ടര പതിറ്റാണ്ടിന്റെ സിനിമാ ജീവിതം; വൈകിയെത്തിയ അവാര്‍ഡിന്റെ മധുരം നുണഞ്ഞ് അശോകന്‍

ആലപ്പുഴ: രണ്ടര പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനിടെ സംസ്ഥാന അവാര്‍ഡിന്റെ മധുരം നുണയുകയാണ് ആലപ്പുഴ പുന്നപ്ര സ്വദേശി അശോകന്‍. കെഞ്ചീര എന്ന ചലച്ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് അശോകന് പുരസ്‌കാരം ലഭിച്ചത്. വൈകിയെത്തിയ അംഗീകാരത്തെ നെഞ്ചോട് ചേര്‍ക്കുകയാണ് ഈ കലാകാരന്‍.