News Movies and Music

'കോഫി വിത്ത് മമ്മൂട്ടി' കൊച്ചിയില്‍ നടന്നു

കൊച്ചി: മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ വായനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച കോഫി വിത്ത് മമ്മൂട്ടി എന്ന പരിപാടി കഴിഞ്ഞദിവസം കൊച്ചി പനമ്പള്ളി നഗര്‍ ഇടം കഫേയില്‍ നടന്നു. സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിന്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മമ്മൂട്ടി സ്‌പെഷ്യല്‍ പതിപ്പില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തവരാണ് നടന്‍ മമ്മൂട്ടിയുമൊത്ത് സമയം ചിലവഴിച്ചത്.