News Movies and Music

സൈബര്‍ ആക്രമണം പ്രതീക്ഷിച്ചതാണെന്ന് ആഷിഖ് അബു

സൈബര്‍ ആക്രമണം പ്രതീക്ഷിച്ചതാണെന്ന് സംവിധായകന്‍ ആഷിഖ് അബു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള 'വാരിയംകുന്നന്‍' എന്ന സിനിമയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ആദ്യത്തെയോ അവസാനത്തെയോ യുദ്ധമായാണ് മലബാര്‍ കലാപത്തെ കാണുന്നത്. അതിനെ ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. സിനിമയുമായി മുന്നോട്ടുപോകുമെന്നും ആഷിഖ് അബു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.