ജയസൂര്യ നായകനായ വെള്ളം സിനിമക്ക് സൈബർ ഭീഷണി
കൊച്ചി: ജയസൂര്യ നായകനായ വെള്ളം സിനിമക്ക് സൈബർ ഭീഷണി. ടെലഗ്രാം ഗ്രൂപ്പുകൾക്ക് പുറമേ യുട്യൂബിലും ചിത്രം അപ്പ്ലോഡ് ചെയ്തു. ആദ്യ അപ്പ്ലോഡിങ് നടന്നത് ഓസ്ട്രേലിയലിൽ നിന്നെന്ന് നിഗമനം. അപ്ലോഡ് ചെയ്തത് കണ്ടെത്തിയപ്പോൾ സൈബർ സെല്ലുവഴി ചെയ്യാൻ കഴിയുന്നത് ചെയ്തോളൂവെന്ന് നിർമാതാവിന് വാട്സാപ്പ് സന്ദേശവും. വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവരിൽ ഏറെയും പ്രായപൂർത്തിയാകാത്തവരെന്ന് നിർമ്മാതാവ് രഞ്ജിത്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.