News Movies and Music

പറഞ്ഞത് സ്വര്‍ണക്കടത്തുകാരെന്ന്, ഷംനയുടെയും മിയയുടെയും നമ്പര്‍ ചോദിച്ചു; ധര്‍മജന്റെ വെളിപ്പെടുത്തല്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം സ്വര്‍ണക്കടത്തുകാരാണെന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ലോക്ക്ഡൗണ്‍ സമയത്താണ് വിളിച്ചതെന്നും നടിമാരായ ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ ഇവര്‍ ആവശ്യപ്പെട്ടെന്നും ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയില്‍ പോലീസിന് മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.