കരുണാമൂർത്തിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിൽ സംവിധായകൻ ടി കെ രാജീവ് കുമാർ
ലോകപ്രശസ്ത തവിൽ വിദ്വാൻ കരുണാമൂർത്തിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് സംവിധായകനും സുഹൃത്തുമായ ടി കെ രാജീവ് കുമാർ. അതുല്യമായ കഴിവുള്ള കലാകാരനാണ് കരുണാമൂർത്തിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ഒരു പരമ്പരാഗത തകിൽ വിദ്വാനിൽ നിന്ന് ലോകോത്തര കലാകാരനായുള്ള കരുണാമൂർത്തിയുടെ ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചയാളാണ് ടി കെ രാജീവ് കുമാർ