News Movies and Music

ലഹരിമരുന്ന് കേസ്: ദീപിക പദുക്കോണിനെ എന്‍സിബി ചോദ്യം ചെയ്യുന്നു

 മുംബൈ: ലഹരി മരുന്ന് കേസില്‍ ബോളിവുഡ് നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്നു. ലഹരിമരുന്നുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ദീപികയില്‍ നിന്നും വിവരങ്ങള്‍ തേടുന്നത്. നടിമാരായ ശ്രദ്ധാ കപൂര്‍, സാറ അലിഖാന്‍ എന്നിവരില്‍ നിന്നും അന്വേഷണ സംഘം ഇന്ന് മൊഴി എടുക്കും.