News Movies and Music

അനശ്വരന്‍- എസ്പിബി

നമുക്കിടയില്‍ അതിരോ വരമ്പുകളോ ഇല്ലെന്ന് കൂടെക്കൂടെ ഓര്‍മ്മിപ്പിച്ച് കൊണ്ടേയിരിക്കുകയാണ് കാലം. ആ ഓര്‍മ്മപ്പെടുത്തലിന് ചുമതലപ്പെട്ടവര്‍ കലയെയും സാഹിത്യത്തെയും ഉപാസിക്കുന്നവരായിരിക്കും. അതുകൊണ്ടാണല്ലൊ എസ്പിബി നമ്മുടെ ഹൃദയത്തിന്റെ ഒരു കോണ്‍ കവര്‍ന്നെടുത്തത്. നമ്മുടെ പ്രണയത്തിനും വിരഹത്തിനും ഏകാന്തതയ്ക്കും അദ്ദേഹത്തെ നാം കൂട്ടു വിളിച്ചത്. നമുക്കും നമ്മുടെ നാളെകള്‍ക്കും തലമുറകള്‍ക്കും ഉജ്ജ്വല സംഗീതം സമ്മാനിച്ച മനുഷ്യന് വിട. അനശ്വരന്‍- എസ്പിബി.