എല്ലാ ഭാഷയിലും ഹിറ്റുകള്‍ സ്വന്തം; ഓസ്‌കറിനരികെ എം എം കീരവാണി
ഇന്ത്യൻ സിനിമയിൽ പല പേരുകളിലാണ് എം.എം.കീരവാണി അറിയപ്പെടുന്നത്.ബോളിവുഡിൽ എം.എം.ക്രീം...തമിഴിൽ മരഗതമണി...അങ്ങനെ പല പേരുകളുണ്ടെങ്കിലും എല്ലാ ഭാഷയിലും അദ്ദേഹം ഒരുപോലെ ഹിറ്റുകളൊരുക്കി.സ്വന്തം പേര് മറന്നുപോയാലും ഈണങ്ങളാൽ ഓർമിക്കപ്പെടണമെന്നാണ് കീരവാണിയുടെ ആഗ്രഹം.