News Movies and Music

വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക ഡയറക്‌റ്റേഴ്‌സ് യൂണിയന്‍ സുപ്രീം കോടതിയെ സമീപിച്ചു. തെളിവുകള്‍ പരിഗണിക്കാതെ ആണ് വിലക്ക് നീക്കുകയും സിനിമയിലെ സംഘടനകള്‍ക്ക് പിഴ വിധിക്കുകയും ചെയ്തത് എന്ന് ആരോപിച്ചാണ് ഹര്‍ജി. അതേ സമയം നാല് ലക്ഷം രൂപയുടെ പിഴ ശിക്ഷയ്ക്ക് എതിരെ ഫെഫ്ക അപ്പീല്‍ നല്‍കിയേക്കില്ല.