News Movies and Music

നീരജ് മാധവന്റെ പരാമര്‍ശങ്ങള്‍ പരിശോധിക്കുമെന്ന് ഫെഫ്ക; നീരജ് 'അമ്മ'യക്ക് കത്തുനല്‍കി

കൊച്ചി: മലയാള സിനിമയിലെ വിവേചനങ്ങള്‍ സൂചിപ്പിച്ച് നടന്‍ നീരജ് മാധവ് സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പരിശോധിക്കാന്‍ തയ്യാറെന്ന് ഫെഫ്ക. സിനിമയിലെ ലോബിയിങ്ങ് അനുവദിക്കില്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേ സമയം തനിക്കുണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് നീരജ് അമ്മ സംഘടനയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി.