മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ ഫിലിം ചേംബര്‍
കൊച്ചി: മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ ഫിലിം ചേംബര്‍. ദൃശ്യം 2 ഒ.ടി.ടി റിലീസിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് ചേംബര്‍. ഒ.ടി.ടിക്ക് ശേഷം തീയറ്ററില്‍ കളിക്കാമെന്നത് വെറും സ്വപ്നം മാത്രമെന്നും ഇത്തരക്കാര്‍ തീയറ്ററുകളുടെ അസ്ഥിത്വം തോണ്ടുന്നുവെന്നും ചേംബര്‍ പ്രസിഡന്റ് വിജയകുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വിജയ് തമിഴ് സിനിമയോട് കാട്ടിയ പ്രതിബദ്ധത മോഹന്‍ ലാല്‍ മലയാള സിനിമയോട് കാട്ടിയില്ലെന്നും വിജയകുമാര്‍ കൊച്ചിയില്‍ പറഞ്ഞു.