News Movies and Music

സച്ചിക്ക് വികാര നിര്‍ഭരമായ യാത്രയയപ്പ് നല്‍കി സിനിമാ ലോകം

കൊച്ചി: അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ.ആര്‍ സച്ചിദാനന്ദന്‍ എന്ന പ്രിയപ്പെട്ട സച്ചിക്ക് വികാര നിര്‍ഭരമായ യാത്രയയപ്പാണ് ചലച്ചിത്രലോകം നല്‍കിയത്. പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ പലരും പൊട്ടിക്കരഞ്ഞു. സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സുരേഷ് കൃഷ്ണ തുടങ്ങി ചലച്ചിത്ര രംഗത്തെ സച്ചിയുടെ പ്രിയ സുഹൃത്തുക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.