21 വര്‍ഷങ്ങള്‍ക്കിപ്പുറം കൊച്ചിയിലെ ഐഎഫ്എഫ്കെയുടെ ആദ്യവരവിനെ ഓര്‍ത്തെടുത്ത് ജയന്
കൊച്ചി: 21 വര്‍ഷങ്ങള്‍ക്കിപ്പുറം കൊച്ചിയില്‍ ഐഎഫ്എഫ്കെ വീണ്ടുമെത്തുമ്പോള്‍ മാറ്റങ്ങള്‍ ഒരുപാടുണ്ട്. സിനിമാ പ്രദര്‍ശനത്തിന്റെ സാങ്കേതിക വിദ്യ മാറി, സിനിമയുടെ തെരഞ്ഞെടുപ്പിലും കാഴ്ചക്കാരിലും മാറ്റങ്ങളുണ്ടായി. എന്നാല്‍ 1999ലും 2021 ലും സരിത തിയറ്ററില്‍ മേളയുടെ സിനിമാ ഓപ്പറേറ്റര്‍ ഒരാള്‍ തന്നെ ആണ്. ചേര്‍ത്തല സ്വദേശി ജയന്. 21 വര്‍ഷത്തിനിടയിലെ ചലച്ചിത്ര മേളയുടെ ആ യാത്രയെ ഓര്‍ത്തെടുക്കുകയാണ് ജയന്.