News Movies and Music

എറണാകുളം കടമറ്റത്ത് സിനിമാ ഷൂട്ടിങ് സെറ്റ് തീവെച്ചു നശിപ്പിച്ചതായി പരാതി

കൊച്ചി: എറണാകുളം കടമറ്റത്ത് സിനിമാ ഷൂട്ടിങ് സെറ്റ് തീവെച്ചു നശിപ്പിച്ചതായി പരാതി. നവാഗത സംവിധായകനായ എല്‍ദോ ജോര്‍ജിന്റെ മരണവീട്ടിലെ തൂണ് എന്ന സിനിമയുടെ സെറ്റാണ് കത്തി നശിച്ചത്. സിനിമയുടെ രണ്ടാ ഘട്ട ഷൂട്ടിങ് നാളെ ആരംഭിക്കാനിരിക്കെയാണ് സംഭവം. അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം ആരംഭിച്ചു.