News Movies and Music

മാതൃഭൂമി ന്യൂസ് പരിപാടിയില്‍ പിറന്ന 'അതും പോയ് പോകും' എന്ന ഗാനം പാടി സംയോജിപ്പിച്ച് 'യെസ് ബാന്റ്'

മലപ്പുറം: മാതൃഭൂമി ന്യൂസ് പരിപാടിക്കിടെ പിറവിയെടുത്ത 'അതും പോയ് പോകും' എന്ന ഗാനം പലയിടങ്ങളില്‍ നിന്നായി വീട്ടിലിരുന്ന് പാടി സംയോജിപ്പിച്ച് ഹിറ്റാക്കിയിരിക്കുകയാണ് 'യെസ് ബാന്റ്' എന്ന സംഗീത പ്രേമികളുടെ കൂട്ടായ്മ. ലോക്ക്ഡൗണ്‍ കാലത്തെ സമ്മര്‍ദം ഒഴിവാക്കാന്‍ മാതൃഭൂമി ന്യൂസ് സംഘടിപ്പിക്കുന്ന സ്‌റ്റേ ഹോം, സ്‌റ്റേ ഹാപ്പി പരിപാടിയില്‍ പിറവിയെടുത്ത ഗാനം ഗോപി സുന്ദര്‍ തന്നെയായിരുന്നു തന്റെ ഒഫീഷ്യല്‍ ചാനലിലൂടെ റിലീസ് ചെയ്തതത്.