News Movies and Music

അഭ്രപാളിയില്‍ അരങ്ങേറി ഗോപീകൃഷ്ണ വർമ്മ; വൈറലായി 'തിരികെ' ട്രെയിലര്‍

കോവിഡുമായി ഒളിച്ചു കളി നടത്തുന്ന ഈ നവരാത്രിക്കാലത്ത് അഭ്രപാളിയില്‍ അരങ്ങേറുകയാണ് ഗോപീകൃഷ്ണ വർമ്മ. ഡിഫറന്റ്‌ലി ഏബിള്‍ഡ് ആയ ഒരു കുട്ടി ആദ്യമായി നായകനാവുന്ന ചിത്രം 'തിരികെ' വൈകാതെ ഓണ്‍ലൈനില്‍ റിലീസാവും. ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം വൈറലായി. സാം സേവ്യറും ജോര്‍ജ് കോരയും ചേര്‍ന്ന് തയ്യറാക്കുന്ന 'തിരികെ'യിലെ നായകന്‍ ഗോപീ , അമ്മ രഞ്ജിനി വര്‍മ്മയ്‌ക്കൊപ്പം ഇന്ന് 'വേക് അപ്പ് കേരള'യിൽ എത്തുന്നു. ഒപ്പം സംവിധായകന്‍ ജോര്‍ജ് കോരയും. ആ വിശേഷങ്ങള്‍ കാണാം.