News Movies and Music

പിറന്നാള്‍ ചാലഞ്ചുമായി ഗോവിന്ദ് പത്മസൂര്യ

പിറന്നാളുകള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. പിറന്നാള്‍ ദിനത്തില്‍ ഒറ്റയ്ക്ക് സന്തോഷിക്കാതെ മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കി സ്വന്തം പിറന്നാള്‍ കൂടുതല്‍ മനോഹരമാക്കുകയാണ് സിനിമാതാരവും ടെലിവിഷന്‍ അവതാരകനുമായ മലയാളികള്‍ സ്‌നേഹത്തോടെ 'ജി.പി' എന്ന് വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യ. ജിപിയുടെ 'Birthday Challenge' ആണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.