News Movies and Music

സിനിമയോട് അടങ്ങാത്ത ആര്‍ത്തിയെന്ന് മമ്മൂട്ടി

കൊച്ചി: സിനിമയോട് എന്നും തനിക്ക് അടങ്ങാത്ത ആര്‍ത്തിയാണെന്ന് നടന്‍ മമ്മൂട്ടി. കഥാപാത്രങ്ങളാണ് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം നല്‍കുന്നത്. ഇത്രയധികം വര്‍ഷം സിനിമയില്‍ സജീവമായിട്ടും പ്രേക്ഷകരുടെ മനസ് പ്രവചിക്കാന്‍ കഴിയില്ലെന്നും മമ്മൂട്ടി പറയുന്നു. തന്റെ സിനിമ സംവിധാന ആശയം ഉള്‍പ്പടെ മമ്മൂട്ടി മാതൃഭൂമി ന്യൂസുമായി പങ്കുവെച്ചു.