യഥാര്‍ത്ഥ 'കടുവാക്കുന്നേല്‍ കുറുവച്ചന്' ഇവിടെയുണ്ട്
കോട്ടയം: യഥാര്‍ത്ഥ കടുവാക്കുന്നേല്‍ കുറുവച്ചന് ഇതാ ഇവിടെയുണ്ട്. ആദ്യമായി അദ്ദേഹം തുറന്നു പറയുന്നു, മാതൃഭൂമിയോട് സംസാരിക്കുന്നു. കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന കേന്ദ്ര കഥാപാത്രവുമായി ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. തന്റെ അനുമതിയില്ലാതെ സിനിമകള്‍ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് കഥയിലെ കേന്ദ്രകഥാപാത്രമായ പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന് മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.