ഹിന്ദി സംഗീത സംവിധായകൻ ബപ്പി ലാഹിരി അന്തരിച്ചു
ഹിന്ദി സംഗീത സംവിധായകൻ ബപ്പി ലാഹിരി അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസായിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിൽ ഹിന്ദിയിൽ തരംഗം തീർത്ത ഒട്ടേറെ ഗാനങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയാണ്.