News Movies and Music

നടന്‍ വിജയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ചെന്നൈ: നടന്‍ വിജയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ബിഗില്‍ സിനിമയുടെ പണമിടപാടുകാരന്‍ അന്‍പുചെഴിയന്‍, എജിഎസ് ഗ്രൂപ്പുടമ കല്‍പ്പാത്തി എസ് അഘോരം എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. വിജയ്‌യുടെ വീട്ടില്‍ നിന്ന് കൊണ്ടുപോയ രേഖകളുടെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് നോട്ടീസ്.