News Movies and Music

അടുത്ത വര്‍ഷം മേള തിരുവനന്തപുരത്ത് തന്നെ - കമല്‍

ഓണ്‍ലൈനിലൂടെ ഐഎഫ്എഫ്‌കെ സംഘടിപ്പിക്കുകയെന്ന നിര്‍ദേശം അപ്രായോഗികമെന്ന് ചെയര്‍മാന്‍ കമല്‍. കോവിഡ് പശ്ചാത്തലത്തിലാണ് മേള നാല് മേഖലകളില്‍ തീരുമാനിച്ചതെന്ന് കമല്‍ വേക്ക് അപ്പ് കേരളയില്‍. മേളയെ ഹൈജാക്ക് ചെയ്യുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കമല്‍. അടുത്ത വര്‍ഷത്തെ മേള തിരുവനന്തപുരത്ത് തന്നെ നടത്തുമെന്നും കമല്‍. കൂടാതെ ഒ.ടി.ടി. പ്ലാറ്റ് ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നതിനെ തെറ്റായി കാണേണ്ടതില്ലെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു. ദൃശ്യം-2 ഒ.ടി.ടി. റിലീസ് ചെയ്യുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്നും കമല്‍ മാതൃഭൂമി ന്യൂസ് വേക്ക് അപ്പ് കേരളയില്‍. സിനിമയുടെ റിലീസ് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ടത് നിര്‍മാതാവെന്നും കമല്‍.