സിനിമ ചിത്രീകരണത്തിനിടെ പരിക്ക്; ടോവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന് ടൊവിനോ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത വയറ് വേദനയെ തുടര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തി.