News Movies and Music

സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നിയമനിര്‍മ്മാണം വേണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. സിനിമയില്‍ അവസരങ്ങള്‍ക്കായി കിടപ്പറ പങ്കിടാന്‍ ചില പുരുഷന്മാര്‍ നിര്‍ബന്ധിക്കുന്നു എന്നും കമ്മീഷന് മൊഴി ലഭിച്ചു. ചലച്ചിത്ര രംഗത്ത് കടന്നുവരുന്ന സ്ത്രീകള്‍ ലൈംഗികപീഡനത്തിന് ഇരയാകുന്ന അനുഭവങ്ങളും റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നു. കുറ്റവാളികളെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതടക്കമുള്ള കാര്യങ്ങളും നിയമനിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.