News Movies and Music

സിനിമാ സ്വപ്നങ്ങളുമായി ടീം 'കാടോരം'

ഡിഗ്രിക്ക് പഠിക്കുമ്പോൾ സ്വന്തമായി സിനിമയെടുത്ത ഒരു സംവിധായകനുണ്ട് മലപ്പുറത്ത്. സിനിമയുമായി കുടുംബപരമായി ഒരു ബന്ധവുമില്ല. ഇദ്ദേഹത്തിൻറെ പിതാവ് മീൻ കച്ചവടക്കാരനാണ്. നിരവധി പ്രതിസന്ധികളെ മറികടന്ന് സജിൽ മമ്പാടിൻറെ കാടോരം എന്ന സിനിമ ഇന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റിലീസിനെത്തുമ്പോൾ അതൊരു സ്വപ്ന സാക്ഷാൽക്കാരം കൂടിയാണ്. ഒരു പിടി ഹ്രസ്വചിത്രങ്ങള്‍ അണിയിച്ചൊരുക്കിയതിന്‍റെ ആത്മവിശ്വാസമാണ് എട്ടാം ക്ലാസ് മുതൽ തന്നെ സംവിധായകന്‍റെ കുപ്പായമണിഞ്ഞ സജിലിന്റെ കൈമുതല്‍. പേരുകേട്ട താരങ്ങളൊന്നുമല്ല സിനിമയിലെ അഭിനേതാക്കള്‍. സഹപാഠികളാണ് ഭൂരിഭാഗം പേരും. സജിൽ മമ്പാടും, സിനിമയുടെ ഛായാഗ്രഹണവും എഡിറ്റിങും നിർവഹിച്ച ജസിൻ ജസീലും വേക്ക് അപ് കേരളയിൽ നമ്മോടൊപ്പം ചേരുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.