News Movies and Music

കേരളത്തില്‍ സംഗീതനിശകളില്‍ പങ്കെടുക്കുന്നത് സന്തോഷകരമായ കാര്യം: കാര്‍ത്തിക്

കേരളത്തില്‍ സംഗീതനിശകളില്‍ പങ്കെടുക്കുന്നത് സന്തോഷകരമായ കാര്യമാണെന്ന് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കാര്‍ത്തിക് പറഞ്ഞു. ഏത് ഭാഷയില്‍ പാടിയാലും മലയാളികള്‍ ആസ്വദിക്കും. സംഗീതം തനിക്ക് ജീവിതത്തില്‍ സന്തോഷം മാത്രമെ നല്‍കിയിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ക്ലബ് എഫ്.എമ്മും മാതൃഭൂമി ഡോട്ട് കോമും ചേര്‍ന്ന് നടത്തുന്ന കാര്‍ത്തിക് അന്‍ഡ് സ്റ്റീഫന്‍ ദേവസി സോളിഡ് ബാന്‍ഡിനെത്തിയതാണ് കാര്‍ത്തിക്.