News Movies and Music

കനേഡിയന്‍ പോപ് ഗായിക കെല്ലി ഫ്രേസര്‍ വിടവാങ്ങി

കനേഡിയന്‍ പോപ് ഗായിക കെല്ലി ഫ്രേസര്‍ വിടവാങ്ങി. അരങ്ങോഴിഞ്ഞത് ഇന്യൂട്ട് ഭാഷയ്ക്ക് സംഗീത ലോകത്ത് ശ്രദ്ധ നേടിക്കൊടുത്ത താരം. കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ജീവനോടുക്കുകയായിരുന്നു. 2013 ല്‍ 19ാം വയസില്‍ റിഹാനയുടെ 'ഡയമണ്ട്‌സ്' എന്ന ആല്‍ബത്തിന്റെ ഇന്യുട്ട് വേര്‍ഷനിറക്കിയാണ് കെല്ലി ഫ്രേസര്‍ സംഗീതലോകത്ത് ശ്രദ്ധ നേടുന്നത്. തന്റെ പ്രാദേശിക ഭാഷയെ ഇംഗ്ലീഷുമായി കലര്‍ത്തി ഗാനത്തെ കൂടുതല്‍ ജനപ്രിയമാക്കി കെല്ലി. കെല്ലിയുടെ മ്യൂസിക് വീഡിയോ തരംഗമായി. ഇന്യൂട്ടുകളുടെ തനത് ഭാഷയും സംസ്‌കാരവും ജീവിതവും ലോകത്തെ അറിയിക്കാനുള്ള ശ്രമങ്ങളായിരുന്നു കെല്ലിയുടെ ഗാനങ്ങള്‍. കുട്ടിക്കാലം മുതല്‍ നേരിട്ടിട്ടുള്ള ശാരിരിക മാനസിക പീഡനങ്ങള്‍ തുറന്ന് പറയാനും ഇന്യൂട്ടുകള്‍ നരിടുന്ന അടിച്ചമര്‍ത്തലുകള്‍ക്ക് ശബ്ദമാകാനുമാണ് കെല്ലി ശ്രമിച്ചത്. കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ജീവനോടുക്കി എന്നാണ് കെല്ലിയുടെ മരണത്തെക്കുറിച്ച് കുടുംബത്തിന്റെ പ്രതികരണം. ഇന്യൂട്ട് സംസ്‌കാരത്തെയും ഭാഷയെയും ശാക്തീകരിക്കാനുള്ള കെല്ലിയുടെ ശ്രമങ്ങള്‍ കണക്കിലെടുത്ത് ഈ വര്‍ഷത്തെ ഇന്‍സ്‌പെയര്‍ അവാര്‍ഡും കെല്ലിക്കായിരുന്നു. 26ാം വയസില്‍ ലോകതേതോട് വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത് വേറിട്ടോരു പ്രതിഭയെയാണ്.