News Movies and Music

കേരളപ്പിറവി ദിനത്തില്‍ മലയാളത്തിനായി മാതൃഭൂമിയുടെ കേരള ആന്‍തം

 കേരളപ്പിറവി ദിനത്തില്‍ മലയാളത്തിനായി മാതൃഭൂമിയുടെ സമ്മാനമാണ് കേരള ആന്‍തം. കേരളത്തെ സ്‌നേഹിക്കുന്ന, മലയാളത്തെ സ്‌നേഹിക്കുന്ന ഓരോരുത്തര്‍ക്കും ഏറ്റുപാടാനായി ഈ ഗാനം ഞങ്ങള്‍ സമര്‍പ്പിക്കുകയാണ്. ശ്രീ റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീ ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രമുഖരുടെ നീണ്ട നിരയാണ് ഗാനപ്രകാശ ചടങ്ങളില്‍ നമുക്കൊപ്പം ഉള്ളത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗായകന്‍ ഹരിഹരന്‍, ശ്രീനിവാസ്, സംഗീത സംവിധായകന്‍ ബിജിബാല്‍, ഗായിക നിത്യ മാമന്‍ എന്നിവര്‍ ചേരുന്നു.