News Movies and Music

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടന്‍, നടി, ചിത്രം എന്നീ വിഭാഗങ്ങളില്‍ കടുത്ത മത്സരമുണ്ടാകുമെന്നാണ് സൂചന. ജയസൂര്യ, ജോജു, ഫഹദ് ഫാസില്‍, മോഹന്‍ലാല്‍ എന്നിവരാണ് മികച്ച നടന്മാരുടെ പട്ടികയിലുള്ളത്. മഞ്ജു വാര്യര്‍, അനു സിത്താര, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ മികച്ച നടിയാകാന്‍ ശക്തമായ മത്സരത്തിലാണ്. ഉച്ചയ്ക്ക് 12ന് മന്ത്രി എ.കെ. ബാലന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.